
പനങ്ങാട് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ പുതിയതായി അനുവദിച്ച എൻ എസ് എസ് യുണിറ്റിന്റെയും സംസ്ഥാന തലത്തിൽ അനുവദിച്ച 101 എൻ എസ് എസ് യുണിറ്റുകളുടെയും സംസ്ഥാന തല ഉൽഘാടനം ഹയർ സെക്കന്ററി ജോയിന്റ് ഡയറക്ടർ ഡോക്ടർ ഷാജിത എസ് നിർവഹിച്ചു



രാഷ്ട്ര ധർമ പരിഷത്ത് പ്രസിഡന്റ് ശ്രീ കുട്ടികൃഷ്ണൻ അധ്യക്ഷത വഹിച്ചു പ്രിൻസിപ്പൽ ശ്രീമതി പ്രസന്ന കുമാരി സി ആർ സ്വാഗതം ആശംസിച്ചു എറണാകുളം ആർ ഡി ഡി ഡോക്ടർ സതീഷ് സി ജെ, പഞ്ചായത്ത് അംഗം ശ്രീമതി ഷീല ബോധനന്ദൻ,പി. ടി എ പ്രസിഡന്റ് എം. ജി. രാജൻ,എൻ എസ് എസ് ജില്ലാ കോർഡിനേറ്റർ അഭിലാഷ്. ടി. പി ക്ലസ്റ്റർ കൺവീനർ മാരായ സജോയ് ജോർജ്, വിനോദ്. ടി. എൻ, ശ്രീകല, ഷെബിൻ. എസ്,സ്കൂൾ എൻ എസ്. എസ് പ്രോഗ്രാം കോർഡിനേറ്റർ ആശ പി. എം എന്നിവർ ആശംസകൾ നേർന്നു