Aided HSS
49 posts
മികവിന്റെ കേന്ദ്രമായി മാറുന്ന നമ്മുടെ സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം 2019 ജനുവരി 24ന് രാവിലെ 10 മണിക്ക് സ്കൂൾ അങ്കണത്തിൽ ബഹുമാനപ്പെട്ട വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അവർകൾ നിർവ്വഹിക്കുന്നതാണ്. തലമുറകളുടെ ഉയർച്ചയും വളർച്ചയും ആഗ്രഹിക്കുന്ന എല്ലാ രക്ഷിതാക്കളേയുംനാട്ടുകാരേയും പൂർവ്വ വിദ്യാർത്ഥികളേയും അദ്ധ്യാപകരേയും സ്കൂൾ അങ്കണത്തിലേക്ക് സാദരം ക്ഷണിച്ചുകൊള്ളുന്നു.
പനങ്ങാട് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ 100 വർഷം പൂർത്തിയാക്കുന്നു. ഈ ആഘോഷത്തിന്റെ ആരംഭം കുറിച്ച് കൊണ്ട് 2019 ജനുവരി 5 ശനിയാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ അങ്കണത്തിൽവെച്ച് കൂപ്പൺ ഉദ്ഘാടനം നടത്തി