admin
മികവിന്റെ കേന്ദ്രമായി മാറുന്ന നമ്മുടെ സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം 2019 ജനുവരി 24ന് രാവിലെ 10 മണിക്ക് സ്കൂൾ അങ്കണത്തിൽ ബഹുമാനപ്പെട്ട വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അവർകൾ നിർവ്വഹിക്കുന്നതാണ്. തലമുറകളുടെ ഉയർച്ചയും വളർച്ചയും ആഗ്രഹിക്കുന്ന എല്ലാ രക്ഷിതാക്കളേയുംനാട്ടുകാരേയും പൂർവ്വ വിദ്യാർത്ഥികളേയും അദ്ധ്യാപകരേയും സ്കൂൾ അങ്കണത്തിലേക്ക് സാദരം ക്ഷണിച്ചുകൊള്ളുന്നു.
പനങ്ങാട് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ 100 വർഷം പൂർത്തിയാക്കുന്നു. ഈ ആഘോഷത്തിന്റെ ആരംഭം കുറിച്ച് കൊണ്ട് 2019 ജനുവരി 5 ശനിയാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ അങ്കണത്തിൽവെച്ച് കൂപ്പൺ ഉദ്ഘാടനം നടത്തി
പനങ്ങാട് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ 100 വർഷം പൂർത്തിയാക്കുന്നു. ഈ ആഘോഷത്തിന്റെ ആരംഭം കുറിച്ച് കൊണ്ട് 2019 ജനുവരി 5 ശനിയാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ അങ്കണത്തിൽവെച്ച് കൂപ്പൺ ഉദ്ഘാടനം നടത്തപ്പെടുന്നു. ഈ ശുഭ മുഹൂർത്തത്തിൽ പങ്കാളിയാകുവാൻ എല്ലാ പൂർവ വിദ്യാത്ഥികളേയും നാട്ടുകാരേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
പനങ്ങാട് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ 100-ാം വർഷത്തിലേക്ക് കടക്കുകയാണ്. 2018 ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾക്ക് ശേഷം രാവിലെ 9 മണിക്ക് ശതാബ്ദി ആഘോഷ ലോഗോ പ്രകാശനവും തുടർന്ന് സ്വാഗത സംഘ ആഫീസ് ഉദ്ഘാടനവും പ്രശസ്ത സിനിമാ താരങ്ങളായ കാളിദാസ് ജയറാമും, പ്രയാഗ മാർട്ടിനും ചേർന്ന് നിർവ്വഹിക്കുന്നതാണ്. മഹനീയമായ ഈ മുഹൂർത്തത്തിൽ ഏവരുടെയും സാന്നിദ്ധ്യ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു