പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ആരംഭത്തോടെ കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് ഉണ്ടായ പ്രകടമായ ഉയർച്ചയും വളർച്ചയും നാമേവരും ബോധ്യപ്പെട്ടതാണ്.
പൊതുവിദ്യാഭ്യാസ മേഖലയിലുണ്ടായ മികവുകൾ സമൂഹവുമായി പങ്കുവയ്ക്കുന്നതിനും
അതുവഴി കൂടുതൽ ശക്തമായ പ്രവർത്തനങ്ങൾ ഭാവിയിൽ ആസൂത്രണം ചെയ്യുന്നതിനും
വേണ്ടിയാണ് ഈ വർഷം “മികവുത്സവം 2018” എന്ന പരിപാടി നമ്മുടെ സ്കൂളില്‍ നടത്തിയത്.
കൂടുതൽ മെച്ചപ്പെട്ട സാഹചര്യങ്ങൾ ഒരുക്കികൊണ്ട് പൊതുവിദ്യാലയങ്ങളുടെ
സമീപ പ്രദേശങ്ങളിലുളള എല്ലാ വിദ്യാർത്ഥികളേയും പൊതുവിദ്യാലയത്തിലേക്ക്
ആകർഷിക്കുക, വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പ് നടത്തിയ പരിപാടികളുടെ നേട്ടങ്ങൾ സമൂഹവുമായി പങ്കിടുക എന്നിവയാണ് മികവുത്സവം 2018 ലക്ഷ്യമിടുന്നത്.